Sports
ലണ്ടന്: വിംബിള്ഡണ് ടെന്നീസ് പുരുഷ സിംഗിള്സില് ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര് സെമിയില്. ജര്മനിയുടെ യാന് ലെനാര്ഡ് സ്ട്രഫിനെ ക്വാര്ട്ടറില് കീഴടക്കിയാണ് സിന്നറിന്റെ സെമി പ്രവേശം.
സ്കോര്: 7-5, 7-6 (7-4), 6-3. വനിതാ സിംഗിള്സില് അമേരിക്കന് താരങ്ങള് ഏറ്റുമുട്ടിയ ക്വാര്ട്ടറില് കൊക്കൊ ഗൗഫിനു ജയം. നാലാം നമ്പറായ ജെസിക്ക പെഗുലയെ ഏഴാം സീഡായ ഗൗഫ് 6-4, 3-6, 3-6നു കീഴടക്കി.
Sports
ഓക്ലന്ഡ്: എഫ്ഐഎച്ച് വനിതാ നേഷന്സ് കപ്പ് ഹോക്കിയില് ഇന്ത്യ സെമിയില്. പൂള് എയിലെ രണ്ടാം മത്സരത്തില് 2-1നു ജപ്പാനെ കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം.
സലിമ ടെറ്റെ (33), ലാല്റെംസിയാമി (49) എന്നിവരായിരുന്നു ഇന്ത്യയുടെ ഗോള്നേട്ടക്കാര്.
Sports
കൊച്ചി: ബാസ്കറ്റ്ബോൾ ലീഗ് കേരള (ബിഎൽകെ) സെമി ഫൈനല് യോഗ്യതയ്ക്കായി ശക്തമയ പോരാട്ടം.
കരുത്തരായ കാലിക്കട്ട് വാരിയേഴ്സ് അപരാജിത കുതിപ്പ് തുടര്ന്നു. അണ്ടര്-14 ബോയ്സ്, അണ്ടര്-14 ഗേള്സ്, അണ്ടര്-19 ഗേള്സ് എന്നീ മൂന്ന് വിഭാഗങ്ങളിലും തോല്വിയറിയാതെ മുന്നേറുന്ന വാരിയേഴ്സ് സെമി ഫൈനല് ഉറപ്പിച്ചു.
അണ്ടര്-19 ബോയ്സ് വിഭാഗത്തിൽ തൃശൂര് ടസ്കേഴ്സ് തോല്വിയറിയാതെ മുന്നില് നില്ക്കുന്നു. ഇവര്ക്ക് ഇനി രണ്ട് മത്സരങ്ങള് കൂടി ബാക്കിയുണ്ട്.
തുടര്ച്ചയായ മൂന്ന് വിജയങ്ങള്ക്ക് ശേഷം അടുത്ത രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കോട്ടയം ബൈസണ്സ് തങ്ങളുടെ ലീഗ് റൗണ്ട് മത്സരങ്ങള് പൂര്ത്തിയാക്കി. എങ്കിലും ആദ്യ നാലില് ഇടം നേടാമെന്ന പ്രതീക്ഷയിലാണ് അവര്.
Sports
പാരിസ്: ഫ്രഞ്ച് ഓപ്പണ് വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ അരീന സബലെങ്ക സെമിഫൈനലിൽ.
നാല് തവണ ഗ്രാൻഡ് സ്ലാം ചാന്പ്യനായ നവോമി ഒസാക്കയെ 7-5, 6-3 സ്കോറിനാണ് പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ ഡയാന ഷ്നൈഡറിനെയാണ് സബലെങ്ക നേരിടുക.
മിറ ആൻഡ്രീവ 6-0, 6-3 സ്കോറിന് സൊറാന സിർസ്റ്റിയയെ പരാജയപ്പെടുത്തി സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. മാർട്ട കൊസ്റ്റ്യൂക്കും 6-3, 2-6, 6-2 സ്കോറിന് എലീന സ്വിറ്റോ ലിനയെ അട്ടിമറിച്ച് മുന്നേറി.
പുരുഷ സിംഗിള്സില് അലക്സാണ്ടര് സ്വരേവിന് ജയം. റാഫേല് ജോദറിനെ 7-6, 6-1, 6-3 സ്കോറിന് അനായാസം പരാജയപ്പെടുത്തി.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സില് ഇറ്റലിയുടെ ലോക ഒന്നാം നമ്പര് താരം യാനിക് സിന്നര് സെമിയില്.
സ്പെയിനിന്റെ റാഫേല് ജോഡറിനെ നേരിട്ടുള്ള സെറ്റുകള്ക്കു കീഴടക്കിയാണ് സിന്നര് സെമിയിലെത്തിയത്.
സ്കോര്: 6-2, 7-6 (7-0). സെമിയില് ഫ്രഞ്ച് താരം ആര്തര് ഫില്സാണ് സിന്നറിന്റെ എതിരാളി.
അതേസമയം, 12-ാം സീഡായ നോര്വെയുടെ കാസ്പര് റൂഡിനെ ക്വാര്ട്ടറില് ബെല്ജിയത്തിന്റെ അലക്സാണ്ടര് ബ്ലോക്സ് അട്ടിമറിച്ചു. 6-4, 6-4നായിരുന്നു ബ്ലോക്സിന്റെ ജയം.
Sports
കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാര്ഷിക അഖിലേന്ത്യ ബാസ്കറ്റ്ബോള് ടൂര്ണമെന്റിന്റെ പുരുഷ വിഭാഗത്തില് ഇന്ത്യന് ബാങ്ക് സെമിയില്.
ഇന്ത്യന് നേവിയെ 64-94നു കീഴടക്കിയാണ് ഇന്ത്യന് ബാങ്ക് സെമിയില് ഇടംപിടിച്ചത്. ഗ്രൂപ്പ് എയില്നിന്ന് ഐസിഎഫ് ചെന്നൈയും സെമിയില് പ്രവേശിച്ചിട്ടുണ്ട്.
ഇന്ത്യന് നേവിക്ക് എതിരേ ഇന്ത്യന് ബാങ്കിനായി പ്രണവ് പ്രിന്സ് 15ഉം പ്രശാന്ത് സിംഗ് റാവത്ത് 13ഉം പോയിന്റ് നേടി. ഇന്ത്യന് നേവിയുടെ സുബിന് 17 പോയിന്റ് സ്വന്തമാക്കി.
വനിതാ വിഭാഗത്തില് ഈസ്റ്റേണ് റെയില്വേ കോല്ക്കത്തയെ 47-83നു തകര്ത്ത് കെഎസ്ഇബി തിരുവനന്തപുരം വിജയക്കുതിപ്പ് തുടര്ന്നു. കെഎസ്ഇബിക്കായി ആര്. ശ്രീകല 28ഉം അനീഷ ക്ലീറ്റസ് 19ഉം പോയിന്റ് നേടി. ലീഗ് മത്സരങ്ങള് ഇന്നു സമാപിക്കും. സെമി പോരാട്ടങ്ങള് നാളെ നടക്കും.
Sports
കലിഫോര്ണിയ: ഇന്ത്യന് വെല്സ് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സില് ലോക ഒന്നാം നമ്പര് താരമായ സ്പെയിനിന്റെ കാര്ലോസ് അല്കാരസ് സെമിയില്. ക്വാര്ട്ടറില് ബ്രിട്ടന്റെ കാമറൂണ് നോറിനെയാണ് അല്കാരസ് കീഴടക്കിയത്.
സ്കോര്: 6-3, 6-4. റഷ്യയുടെ ഡാനില് മെദ്വദേവാണ് സെമിയില് അല്കാരസിന്റെ എതിരാളി. ബ്രിട്ടന്റെ ജാക് ഡ്രെപ്പറിനെ 1-6, 5-7നു കീഴടക്കിയാണ് റഷ്യന് താരം സെമി ഫൈനലിലെത്തിയത്.
ജര്മനിയുടെ അലക്സാണ്ടര് സ്വരേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിലാണ് മറ്റൊരു പുരുഷ സിംഗിൾസ് സെമി.
വനിതകളില് ബെലാറൂസിന്റെ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, കസാക്കിസ്ഥാന്റെ എലെന റെബാകിന, യുക്രെയ്ന്റെ എലിന സ്വിറ്റോളിന, ചെക്കിന്റെ ലിന്ഡ നോസ്കോവ എന്നിവര് സെമിയിലെത്തി.
പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ കീഴടക്കിയാണ് സ്വിറ്റോളിനയുടെ സെമി പ്രവേശം. സ്കോര്: 6-2, 4-6, 6-4.
Sports
മ്യൂണിക്: ജര്മന് കപ്പ് ഫുട്ബോളില് എഫ്സി ബയേണ് മ്യൂണിക് സെമിയില്. ക്വാര്ട്ടറില് 2-0നു ലൈപ്സിഗിനെ കീഴടക്കിയാണ് ബയേണ് സെമിയിലേക്കു മുന്നേറിയത്.
ഹാരി കെയ്ന് (64, പെനാല്റ്റി), ലൂയിസ് ഡിയസ് (67) എന്നിവര് ബയേണിനായി ലക്ഷ്യംകണ്ടു.
Sports
തിരുവനന്തപുരം: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനലിൽ കടന്ന് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ. ഇന്നലെ നടന്ന അവസാന ക്വാട്ടർ ഫൈനലിൽ കുന്നംകുളം ഗവ ഹയർ സെക്കണ്ടറി സ്കൂളിനെ ടൈബ്രേക്കറിൽ ജിവി രാജ സ്കൂൾ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചു. ടൈബ്രേക്കറിലൂടെ 4-2ന് ജിവി രാജ സ്കൂൾ വിജയിച്ചു.
ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ജിവി രാജ സ്പോർസ്സ് സ്കൂൾ മലപ്പുറം മൂർക്കനാട് സുബുലുസലാം ഹയർ സെക്കണ്ടറി സകൂളിനെ നേരിടും.